കേരളത്തില്‍ കോവിഡ്-19 മരണം നാലായി; മരിച്ചത് കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നെത്തിയ 73 കാരി

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 21.05.2020) കേരളത്തില്‍ കോവിഡ്19 മരണം നാലായി. തൃശൂര്‍ സ്വദേശിനി ഖദീജക്കുട്ടി (73) യാണ് മരണപ്പെട്ടത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ബുധനാഴ്ചയാണ് മരണപ്പെട്ടത്. തുടര്‍ പരിശോധനയിലാണ് കോവിഡ്19 സ്ഥിരീകരിച്ചത്.

കേരളത്തില്‍ കോവിഡ്-19 മരണം നാലായി; മരിച്ചത് കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നെത്തിയ 73 കാരി

രണ്ട് ദിവസം മുമ്പ് മുംബൈയില്‍ നിന്നെത്തിയ ഇവരെ കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവര്‍ നേരത്തെ പ്രമേഹത്തിനും ശ്വാസ തടസ്സിനും ചികിത്സയിലായിരുന്നു.

അതേസമയം ഇവരുടെ കൂടെ വന്ന മകനെയും, ആംബുലന്‍സ് ഡ്രൈവറെയും നിരീക്ഷണത്തിലാക്കി.


Keywords : Kerala, COVID19, corona, Thrissur, Death, Obituary, News. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakgd1
kvarthakgd1

154168 Articles

Tags

Share this story

wellfitindia