മുന്‍ കോണ്‍ഗ്രസ് നേതാവ് വി എം മോഹന്‍ദാസ് അന്തരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 12.05.2020) സംസ്ഥാനത്തെ തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വി.എം മോഹന്‍ദാസ് (77) നിര്യാതനായി. ശാരീരിക അസുഖം കാരണം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. കേരളത്തില്‍ കെ എസ് യു കെട്ടിപ്പടുക്കുന്നതില്‍ മുന്നണി പോരാളിയായിരുന്നു. എ.കെ ആന്റണി, വയലാര്‍ രവി എന്നിവര്‍ക്കൊപ്പം ഭാരവാഹിയായിരുന്നു.

ഭാര്യ: ഭാരതി. മക്കള്‍: പ്രഫുല്‍, പ്രജുന (എറണാകുളം), പ്രിയങ്ക (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: രവീന്ദ്രന്‍, മോഹിനി, സരിത, ബാബുരാജ്, പരേതരായ സരോജിനി, സുജാത, കൃപാലിനി. എരഞ്ഞോളി കുടക്കളം ആയിനിയാട്ടു വേലാണ്ടി മാധവന്റെയും മറോളി മാധവിയുടെയും മകനാണ്.

മുന്‍ കോണ്‍ഗ്രസ് നേതാവ് വി എം മോഹന്‍ദാസ് അന്തരിച്ചു

Keywords:  Kannur, News, Kerala, Congress, Leader, Death, Obituary, VM Mohandas, Congress leader VM Mohandas passes away
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia