കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

 


കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
ബല്‍ഗാം: ബല്‍ഗാമിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെ ഒരു ആരാധനാലയത്തിനുമുന്‍പില്‍ പടക്കം പൊട്ടിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

വിവിധ അക്രമസംഭവങ്ങളില്‍ 28 പേര്‍ അറസ്റ്റിലായി. നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി തുടരുമെന്ന്‌ അധികൃതര്‍ അറിയിച്ചു. നഗരം പോലീസ് നിയന്ത്രണത്തിലാണെന്നും ഹൂബ്ലിയില്‍ നിന്നും കൂടുതല്‍ പോലീസിനെ നഗരത്തില്‍ വിന്യസിപ്പിച്ചിട്ടുണ്ടെന്നും ബല്‍ഗാവൂം എസ്.പി സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി.

SUMMERY: Belgaum: One person was killed and another injured in communal violence in the city following which ban orders have been clamped, police said on Monday.

Key Words: Karnataka, Belgaum, Communal violence, Obituary, Killed, Ban order, Police, Hubli, Crackers, Worship, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia