Negligence | ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; അപകടം വാഹനം ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോഴെന്ന് പൊലീസ് 

 
Tried to capture a photo while riding bike; youth dies in Chennai Vandallur
Tried to capture a photo while riding bike; youth dies in Chennai Vandallur

Representational Image Generated by Meta AI

● 19 കാരന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.
● വൈദ്യുതി തൂണില്‍ തലയിടിച്ച് സംഭവസ്ഥലത്തുതന്നെ മരിച്ചു.
● മേഖലയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായി പ്രദേശവാസികള്‍.

ചെന്നൈ: (KVARTHA) ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ അപകടം. മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവ് വാഹനം ഇടിച്ച് മരിച്ചതായി പൊലീസ്. ഗുഡുവാഞ്ചേരി (Guduvancheri) സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ വിക്കി (Vicky-19)യാണ് മരിച്ചത്. വണ്ടല്ലൂര്‍-മിഞ്ചൂര്‍ ഔട്ടര്‍ റിങ് റോഡിലാണ് അപകടം നടന്നത്. 

ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, വിവിധ രീതിയില്‍ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍നിന്ന് തെറിച്ച വീഴുകയും വിക്കിയുടെ തല സമീപത്തെ വൈദ്യുതി തൂണില്‍ ഇടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായും യുവാക്കള്‍ അലക്ഷ്യമായാണ് വാഹനം ഓടിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

#selfieaccident #bikeaccident #roadsafety #Bengaluru #youth #donttextanddrive

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia