Incident | കോളജ് വിദ്യാർഥി നൃത്തം ചെയ്യുന്നതിനിടെ റസ്റ്റോബാറില്‍ കുഴഞ്ഞുവീണ് മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (KVARTHA) 22 കാരനായ കോളേജ് വിദ്യാർത്ഥി ശനിയാഴ്ച രാത്രി നുങ്കമ്പാക്കത്തെ (Nungambakkam) റസ്റ്റോബാറിലെ (Restobar) നൃത്തവേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പൊലീസ് ബാര്‍ ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു.
രാമപുരത്തെ (Ramapuram) സ്വകാര്യ കോളജില്‍ എംബിഎ വിദ്യാര്‍ഥിയായ (MBA Student) കാരക്കുടി സ്വദേശി മുഹമ്മദ് സുഹൈലാണ് (Muhammed Suhail-22) മരിച്ചത്. നഗരത്തിലെ ഹോസ്റ്റലിൽ താമസിച്ച് വരികയായിരുന്നു.
തെയ്‌നാംപേട്ട് പോലീസ് പറയുന്നത്: സുഹൈൽ തൻ്റെ സുഹൃത്തുക്കള്‍ക്കൊപ്പം കിങ്‌സ് പാര്‍ക്ക് ഗ്രാന്‍ഡ് ഹോട്ടലിലെ 'ഹൗസ് ഓഫ് ബില്ല' (HOB) റെസ്റ്റോബാർ സന്ദർശിച്ചിരുന്നു. നൃത്തം ചെയ്യുമ്പോൾ, സുഹൈൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു, തുടർന്ന് സുഹൃത്തുക്കൾ അവനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴാക്കും മരിച്ചിരുന്നു.
മൃതദേഹം സുരക്ഷിതമാക്കി പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിന് ഹൃദയാഘാതം സംഭവിച്ചതായി സംശയിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. ആന്തരാവയവ വിശകലനം ആവശ്യപ്പെട്ടിട്ടുണ്ട്, മരണകാരണം തിരിച്ചറിയാൻ പോസ്റ്റ്‌മോർട്ടം ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.
ബാറിലെത്തി അന്വേഷണം നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിസരത്തെ സിസിടിവി ദൃശ്യങ്ങളും കൈമാറാൻ മാനേജ്‌മെൻ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്..
അതേസമയം, മരിച്ച യുവാവ് ഒരുതുള്ളി പോലും മദ്യംകഴിച്ചിട്ടില്ലെന്ന് സുഹൈലിൻ്റെ സുഹൃത്തുക്കൾ മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര‍്‍ത്തു.
2022 മെയ് മാസത്തിലും സമാന സംഭവം നടന്നിരുന്നു. മടിപ്പാക്കത്തെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ എസ് പ്രവീൺ ( 23) അണ്ണാനഗറിലെ ഒരു മാളിൻ്റെ മേൽക്കൂരയിൽ സംഘടിപ്പിച്ച റേവ് പാർട്ടിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
