SWISS-TOWER 24/07/2023

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാഞ്ചി: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. സുജിത് മുണ്ടയെന്ന ഏഴുവയസുകാരനാണ് മരിച്ചത്. മുഹമ്മദ് അര്‍ഷാദ് ഹുസൈന്‍ എന്ന അദ്ധ്യാപകനാണ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

ക്ലാസില്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കാത്തതിനെതുടര്‍ന്നായിരുന്നു മര്‍ദ്ദനം. ചൊവ്വാഴ്ചയാണ് സുജിത്തിനെ അര്‍ഷാദ് ഹുസൈന്‍ മര്‍ദ്ദിച്ചത്. പിറ്റേന്ന് മുതല്‍ ശക്തമായ പുറം വേദന അനുഭവപ്പെട്ട സുജിത്തിനെ മാതാപിതാക്കള്‍ സ്‌കൂളില്‍ അയക്കാന്‍ തയ്യാറായില്ല. ശനിയാഴ്ച വരെ സുജിത്ത് വീട്ടില്‍ തന്നെ കഴിഞ്ഞു. ഞായറാഴ്ച രാവിലെ വേദന അസഹ്യമാവുകയും കുട്ടി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അടിച്ചുകൊന്നുസുജിത്തിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് അദ്ധ്യാപകനെതിരെ പോലീസ് കേസെടുത്തു. സുജിത്തിന്റെ മൃതദേഹം രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേയ്ക്ക് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. സംഭവം വിവാദമായതോടെ അദ്ധ്യാപകനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

SUMMARY: Ranchi: Seven year old Sujit Munda succumbed to his injuries yesterday after he was allegedly brutally thrashed by his teacher Mohammad Arshad Hussain for not able to answer a question.

Keywords: National, Patna, Mohammed Arshad Hussain, Sujit Munda, Injury, Beaten to death,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia