ചിന്നു പാപ്പു കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ യുവാവ് മരിച്ച നിലയിൽ; അന്വേഷണം തുടരുന്നു

 
chinnu pappu boyfriend sandesh found dead kasaragod

Photo: Special Arrangement

ADVERTISEMENT

● കാസർകോട് ചൗക്കി കുഡ്‌ലു മന്നിപ്പാടി സ്വദേശി സന്ദേശ് ആണ് മരിച്ചത്.
● കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
● ഫെബ്രുവരി ഒൻപതിനാണ് ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
● ചിന്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
● സന്ദേശുമായുള്ള തർക്കമാണ് ചിന്നുവിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.
● നാരായണ നായ്ക്, സരോജ എന്നിവരാണ് സന്ദേശിന്റെ മാതാപിതാക്കൾ.

 

 

കാസർകോട്: (KVARTHA) സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആൺസുഹൃത്തിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി കുഡ്‌ലു മന്നിപ്പാടി സ്വദേശി സന്ദേശ് (29) ആണ് മരിച്ചത്. ഞായറാഴ്ച (15.02.2026) ഉച്ചയോടെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

Aster_MIMS

ചോദ്യം ചെയ്ത് വിട്ടയച്ചു

ഫെബ്രുവരി ഒൻപതിനാണ് കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിൽ ചിന്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു ഏറെനാളായി സന്ദേശിനൊപ്പം താമസിച്ചുവരികയായിരുന്നു. ചിന്നുവിന്റെ മരണത്തിന് പിന്നാലെ സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

ആരോപണങ്ങളും അന്വേഷണവും

സന്ദേശുമായുള്ള തർക്കങ്ങളാണ് ചിന്നുവിന്റെ മരണത്തിന് കാരണമെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ചിന്നുവിന്റെ കുടുംബം ആരോപിച്ചിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സന്ദേശിന്റെ മരണം. മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു ശേഷം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നാരായണ നായ്ക്, സരോജ എന്നിവരാണ് മാതാപിതാക്കൾ. സഹോദരി: ഗൗതമി.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

വാർത്തയോട് പ്രതികരിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാം. വാർത്ത സുഹൃത്തുകൾക്ക് ഷെയർ ചെയ്യൂ. പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ. 

Article Summary: Sandesh (29), the boyfriend of late social media influencer Chinnu Pappu, was found hanging in his bedroom in Kasaragod on Sunday. He had been questioned by police regarding her death earlier.

#Kasaragod #ChinnuPappu #Sandesh #Suicide #CrimeNews #KeralaPolice #Investigation #SocialMediaInfluencer

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia