ചൈനയില്‍ ജലസംഭരണി തകര്‍ന്ന്‌ പത്ത് പേര്‍ മരിച്ചു

 


ADVERTISEMENT

ചൈനയില്‍ ജലസംഭരണി തകര്‍ന്ന്‌ പത്ത് പേര്‍ മരിച്ചു
ഷാങ്ഗായ്: കിഴക്കന്‍ ചൈനയില്‍ ജലസംഭരണി തകര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ പത്ത് പേര്‍ മരിച്ചു. സേജിയാംഗ് പ്രവിശ്യയിലെ ജലസംഭരണിയുടെ 29 മീറ്റര്‍ പൊക്കമുള്ള ഭിത്തി തകര്‍ന്നതാണ്‌ അപകടകാരണം.

ചൈനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്നാണ്‌ സുരക്ഷാഭിത്തി തകര്‍ന്നത്. 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ജലസംഭരണിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ 80ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചൈനയില്‍ ഹായ്കൂയ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങള്‍ക്ക് പുറമേയാണ്‌ ജലസംഭരണിയുടെ തകര്‍ച്ച.

English Summery
SHANGHAI: At least 10 people were killed and dozens injured after the earthen wall of a reservoir collapsed in eastern China, flooding a rural area, state media said today.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia