പുളിങ്ങോത്ത് മധ്യവയസ്കനെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; തലയിൽ ചെങ്കല്ലിട്ട് കൊലപ്പെടുത്തിയതെന്ന് സംശയം

 
60-Year-Old Man Found Murdered at Bus Stop in Pulingome; Police Suspect Attack with Laterite Stone

Representational Image Generated by GPT

ADVERTISEMENT

● ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്
● വിവരം ലഭിച്ചയുടൻ ചെറുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
● ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ചെറുപുഴ: (KVARTHA) ചെറുപുഴ പുളിങ്ങോത്ത് മധ്യവയസ്കനെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇടവരമ്പയിലെ മ്ലാകുഴി ജോസ് കുട്ടി (60) ആണ് മരിച്ചത്. ഞായറാഴ്ച (സെപ്റ്റംബർ 13) രാവിലെയാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ മൃതദേഹം പ്രദേശവാസികൾ കണ്ടെത്തിയത്.

Aster_MIMS

പൊലീസിൻ്റെ പ്രാഥമിക നിഗമനം

തലയിൽ ചെങ്കല്ലിട്ട് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ ചെറുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ചെറുപുഴ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: A 60-year-old man was found murdered at a bus stop in Pulingome, Kerala.

#Kvartha #Cherupuzha #Pulingome #KannurNews #CrimeNews #MalayalamNews #KeralaPolice #MurderCase #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia