ക്രെയിന്‍ മറിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു

 


ഇടുക്കി: (www.kvartha.com 09.11.2014) ചെന്നൈയില്‍നിന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വരികയായിരുന്ന ക്രെയിന്‍ കട്ടപ്പന ഹില്‍ടോപ്പിനു സമീപം നിയന്ത്രണം വിട്ട് കൊക്കയിലേയക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. ചെന്നൈ സ്വദേശി അശോകാ(25)ണ് മരിച്ചത്.

ചെന്നൈ സ്വദേശികളായ ഡ്രൈവര്‍ രാജ്കുമാര്‍(22), പുകഴേന്തി(30), രാമന്‍(31) എന്നിവരെ പരുക്കുകളോടെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

ക്രെയിന്‍ മറിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചുഹില്‍ടോപ്പിലെ ഏറ്റവും മുകളിലുള്ള വളവില്‍വച്ചു വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. വാഹനം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ക്രെയിന്‍ മറിയന്നതു മനസിലാക്കി വാഹനത്തില്‍നിന്നു ചാടിയ അശോക് ചക്രങ്ങള്‍ക്കടിയില്‍പ്പെട്ടു തല്‍ക്ഷണം മരിച്ചു. നിര്‍മലാസിറ്റിയിലെ മില്‍മ പ്ലാന്റിലെ ജോലിക്കായി പോകുകയായിരുന്നു ക്രെയിന്‍. നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Accident, Dead, Obituary, Injured, Ashokan. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia