Obituary | കേന്ദ്രസര്‍വകലാശാല ആക്ടിങ് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ കെ പി സുരേഷ് നിര്യാതനായി


6 വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോജികല്‍ സയന്‍സസിന്റെ സ്ഥാപക ഡയറക്ടറായിരുന്നു.
6 വര്‍ഷം മുവാറ്റുപുഴയിലെ എംജി യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ടീചര്‍ എഡ്യൂകേഷന്‍ പ്രിന്‍സിപലായും സേവനമനുഷ്ഠിച്ചു.
ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പൊറോറ നിദ്രാലയത്തില്‍.
കണ്ണൂര്‍: (KVARTHA) കേന്ദ്ര സര്‍വകലാശാലയുടെ രജിസ്ട്രാറായും ആക്ടിംഗ് വൈസ് ചാന്‍സിലാറായും സേവനമനുഷ്ഠിച്ച രാജ്യത്തെ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ മട്ടന്നൂര്‍ പഴശ്ശി സൂര്യാംശ് വീട്ടില്‍ ഡോ. കെ പി സുരേഷ് (65) നിര്യാതനായി. കേന്ദ്ര സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് എഡ്യൂകേഷന്റെ സ്ഥാപക മേധാവിയും ഡീനുമായിരുന്നു. മലബാറിലെ തന്നെ ആദ്യകാല എലിമെന്ററി സ്‌കൂളുകളില്‍ ഒന്നായ പഴശ്ശി ഈസ്റ്റ് എല്‍പി സ്‌കൂള്‍ സ്ഥാപകന്‍ രാമന്‍ ഗുരുക്കളുടെ മകന്‍ കെ പി അച്യുതന്‍ മാസ്റ്ററുടെയും പി പി പാഞ്ചു അധ്യാപികയുടെയും മകനാണ്.
2005 മുതല്‍ 2011 വരെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോജികല്‍ സയന്‍സസിന്റെ സ്ഥാപക ഡയറക്ടറായും അതിനുമുമ്പ്, ആറ് വര്‍ഷം മുവാറ്റുപുഴയിലെ എംജി യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ടീചര്‍ എഡ്യൂകേഷന്‍ (UCTE) പ്രിന്‍സിപലായും സേവനമനുഷ്ഠിച്ചു. 1995 മുതല്‍ 1999 വരെ എംജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് പെഡഗോജികല്‍ സയന്‍സസില്‍ അധ്യാപകനും ഡയറക്ടര്‍ ഇന്‍ ചാര്‍ജും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജ്യമെമ്പാടുമുള്ള വിവിധ യൂണിവേഴ്സിറ്റികളുടെയും എന്‍സിഇആര്‍ടി പോലുള്ള അകാഡമിക് സ്ഥാപനങ്ങളുടെയും ഗവേര്‍ണിംഗ് ബോഡി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോളജ് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട എന്‍എഎസി പിയര്‍ ടീം ചെയര്‍മാന്‍, സംസ്ഥാന സര്‍കാരിന്റെ ബിഎഡ് കോഴ്‌സ് കരികുലം എക്‌സ്‌പെര്‍ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ഒട്ടനവധി ഗവേഷകര്‍ക്ക് വഴികാട്ടി ആയിരുന്ന ഡോ. സുരേഷ് ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഡോ. എ സുകുമാരന്‍ നായര്‍, ഡോ. പി കേളു, ഡോ. കെ സോമന്‍ തുടങ്ങിയ പ്രഗല്‍ഭരുടെ ശിഷ്യനായിരുന്നു.
ഭാര്യ: ആര്‍ കെ വൈജയന്തി (വിരമിച്ച അധ്യാപിക), മക്കള്‍: യശ്വന്ത് സുരേഷ് (ബെംഗ്‌ളൂറു), ശാശ്വത് സുരേഷ് (മാനേജ്‌മെന്റ് കണ്‍സള്‍ടന്റ്, ഐഐഎം കോഴിക്കോട് പൂര്‍വ വിദ്യാര്‍ഥി), മരുമകള്‍: മഹിത എന്‍ പി (റിസര്‍ച് സ്‌കോളര്‍, കാലികറ്റ് സര്‍വകലാശാല). സഹോദരങ്ങള്‍: കെ പി സതീശന്‍ മാസ്റ്റര്‍ (വിരമിച്ച അധ്യാപകന്‍), കെ പി സത്യാനന്ദന്‍ (റെയില്‍വേ മന്ത്രാലയം, ഡെല്‍ഹി), കെ പി സേതുനാഥ്. അഡ്വ. കെ പി സര്‍വോത്തമന്‍ (പരേതന്‍),
ഭൗതിക ശരീരം വെള്ളിയാഴ്ച (31.05.2024) രാവിലെ 10 മണി മുതല്‍ പഴശ്ശിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകുന്നേരം അഞ്ച് മണിക്ക് മട്ടന്നൂര്‍ നഗരസഭയുടെ പൊറോറ നിദ്രാലയത്തില്‍.