ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പൊലിഞ്ഞത് 70,000 ജീവനുകള്‍. റോഡപകടങ്ങളില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. എന്നാല്‍ വാഹനാപകട മരണങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ തമിഴ്നാടും ഗുജറാത്തുമാണ്.
റോഡപകടങ്ങളില്‍ 2010ല്‍ 56,203പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 2011ല്‍ മരിച്ചവരുടെ എണ്ണം 59,923 ആണ്. മദ്യലഹരിയില്‍ വാഹനമോടിച്ച് വരുത്തുന്ന അപകടങ്ങളില്‍ ഏറ്റവും കൂടുതലും ഉത്തര്‍പ്രദേശിലാണ്. 2010ല്‍ ഇത്തരത്തിലുള്ള 15,175 വാഹനാപകടങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 2011ല്‍ 21,512 അപകടങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.
വാഹനാപകടങ്ങളില്‍ ഏറേയും സംഭവിക്കുന്നത് അമിതവേഗതയും അശ്രദ്ധയും മൂലമാണ്. ഇതിനെതിരെ ഗതാഗത വകുപ്പുകള്‍ രാജ്യമെമ്പാടും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അത്തരം നടപടികള്‍ ഫലപ്രദമാകുന്നില്ല എന്നതാണ് വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ വ്യക്തമാക്കുന്നത്.
English Summery
NEW DELHI: Drunk driving and speeding continue to be the major cause for road accidents and fatalities, claiming around 70,000 lives last year.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

