പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ കാപ്പ കേസിലെ പ്രതിയുടെ മൃതദേഹം കണ്ടെത്തി


● ചക്കരക്കൽ സ്വദേശിയായ റഹീം കാപ്പ കേസിലെ പ്രതിയാണ്.
● സുഹൃത്തുക്കൾക്കൊപ്പം കർണാടകയിൽ നിന്ന് വരികയായിരുന്നു.
● വെള്ളിയാഴ്ച വൈകുന്നേരമാണ് റഹീം പുഴയിലേക്ക് ചാടിയത്.
● ഇരിട്ടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മാറ്റി.
ഇരിട്ടി: (KVARTHA) കൂട്ടുപുഴ അതിർത്തി ചെക്ക്പോസ്റ്റിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ കാപ്പ കേസിലെ പ്രതിയായ യുവാവിൻ്റെ മൃതദേഹം കിളിയന്തറ പുഴയിൽ നിന്നും കണ്ടെത്തി.
ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊതുവാച്ചേരി സ്വദേശി റഹീമിൻ്റെ (30) മൃതദേഹമാണ് അഞ്ചുദിവസത്തെ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ കണ്ടെടുത്തത്. ഇരിട്ടി പോലീസ് ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം കർണാടകയിൽ നിന്നും ഇന്നോവ ക്രിസ്റ്റ കാറിൽ വരികയായിരുന്ന റഹീം, പോലീസ് പരിശോധന കണ്ട് പുഴയിലേക്ക് ചാടിയത്.

ഈ സംഭവം പോലീസ് പരിശോധനകളുടെ പ്രസക്തിയെക്കുറിച്ച് എന്ത് സൂചനയാണ് നൽകുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.
Article Summary: Body of Kaapa case accused found in river after five days.
#KeralaNews #Iratty #PoliceSearch #KaapaCase #BodyFound #KiliyatharaRiver