റെയില്‍വേ ട്രാക്കില്‍ വിദ്യാര്‍ത്ഥിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

 


റെയില്‍വേ ട്രാക്കില്‍ വിദ്യാര്‍ത്ഥിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: റെയില്‍ വേ ട്രാക്കില്‍ ബിബിഎ വിദ്യാര്‍ത്ഥിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. പരാസ് ഭാസിന്‍ (23) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ്‌ കണ്ടെടുത്തത്. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ്‌ പോലീസ്. എന്നാല്‍ കൊലപാതകമാണെന്ന സംശയത്തിലാണ്‌ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പാണ്ഡവ് നഗറിലെ റെയില്‍ വേ ട്രാക്കിലാണ്‌ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച 3.30ഓടെ പരാസ് ഭാസിന്‍ വീട്ടില്‍ നിന്നും പുറത്തുപോവുകയും 4.15ഓടെ ഭാസിന്‍ മരണപെട്ടതായി ഒരു അജ്ഞാതന്‍ വിളിച്ചറിയിക്കുകയും ചെയ്തെന്ന്‌ ഭാസിന്റെ പിതാവ് സഞ്ജീവ് ഭാസിന്‍ അറിയിച്ചു. ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞതനുസരിച്ച് പാണ്ഡവ് നഗറിലെത്തിയ പിതാവിനും കുടുംബാംഗങ്ങള്‍ക്കും ഭാസിന്റെ തലയില്ലാത്ത മൃതദേഹമാണ്‌ കാണാന്‍ കഴിഞ്ഞത്. തുടര്‍ന്ന്‌ സഞ്ജീവ് ഭാസിന്‍ പോലീസില്‍ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

SUMMERY: New Delhi: The body of a 23-year-old Bachelor of Business Administrative (BBA) student, with the head missing, was found near a railway track here, police said Sunday. Police suspect suicide attempt while victim's family claim murder.

Keywords: Body found, Student, Head missing, Railway track, Police, Murder, Suicide, National, New Delhi, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia