ഒഴുക്കില്‍പെട്ട 4 വിദ്യാര്‍ത്ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

 


ഒഴുക്കില്‍പെട്ട 4 വിദ്യാര്‍ത്ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു
കാസര്‍കോട്: കഴിഞ്ഞദിവസം നേത്രാവതിപുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 4 വിദ്യാര്‍ത്ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മംഗലാപുരം ബ്യാറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കണ്ണൂര്‍ സ്വദേശികളായ സുബാന്‍, സഫാന്‍, കാസര്‍കോട് സ്വദേശി സിഫാന്‍, മലപ്പുറം വേങ്ങര സ്വദേശി റിനാസ് എന്നിവരുടെ മൃതദേഹമാണ്‌ കണ്ടെടുത്തത്. ഇന്ന്‍ രാവിലെ 10 മണിയോടെയായിരുന്നു റിനാസിന്റെ മൃതദേഹം കണ്ടെടുത്തത്. പോലീസും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലില്‍ പിന്നീട് ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia