SWISS-TOWER 24/07/2023

വാച്ച്മാനെ ചുട്ടുകൊന്ന് ബിജെപി നേതാവിന്റെ മകളെ തട്ടിക്കൊണ്ടുപോയി

 


ADVERTISEMENT

മഥുര: വാച്ച്മാനെ ചുട്ടുകൊന്ന് ബിജെപി നേതാവിന്റെ മകളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ശനിയാഴ്ച രാത്രിയാണ് സംഭവം. ബോര്‍ഫ ഗ്രാമത്തിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നുമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബിജെപി നേതാവ് ഹീര സിംഗിന്റെ ഉടമസ്ഥയിലുള്ളതാണ് സ്‌കൂള്‍. സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെയുള്ള ഹീര സിംഗിന്റെ വീട്ടില്‍ നിന്നുമാണ് പതിനൊന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയത്.

രാത്രി സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചുകടന്ന അജ്ഞാത സംഘം വാച്ച്മാന്‍ രാജീവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തീകൊളുത്തുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
തനിക്ക് ശത്രുക്കളില്ലെന്നാണ് ഹീര സിംഗ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

വാച്ച്മാനെ ചുട്ടുകൊന്ന് ബിജെപി നേതാവിന്റെ മകളെ തട്ടിക്കൊണ്ടുപോയി
പെണ്‍കുട്ടിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

SUMMARY: Mathura: Minor daughter of a local BJP leader was allegedly kidnapped from her house here by unidentified men, who also set ablaze the watchman on duty, police said on Saturday.

Keywords: Uttar Pradesh, Bharatiya Janata party, BJP, Kidnap
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia