ശസ്ത്രകിയയിലൂടെ രണ്ട് ദേഹമായ സഹോദരിമാരില്‍ ആരാധന മരണത്തിന്‌ കീഴടങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശസ്ത്രകിയയിലൂടെ രണ്ട് ദേഹമായ സഹോദരിമാരില്‍ ആരാധന മരണത്തിന്‌ കീഴടങ്ങി
ബേത്തൂള്‍: ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ വേര്‍തിരിച്ച പതിനൊന്ന്‌ മാസം പ്രായമായ സയാമീസ് ഇരട്ടകളില്‍ ഒരാളായ ആരാധന മരണത്തിന്‌ കീഴടങ്ങി. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി 15 ദിവസത്തിന്‌ ശേഷമാണ്‌ ആരാധന ലോകത്തോട് വിടപറഞ്ഞത്.

ഓസ്ട്രേലിയയിലേയും ഇന്ത്യയിലേയും പ്രമുഖ ഡോക്ടര്‍മാര്‍ 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടേയാണ്‌ ആരാധനയേയും സ്തുതിയേയും വേര്‍തിരിച്ചത്. ജൂണ്‍ 20നായിരുന്നു ശസ്ത്രക്രിയ. ചിലവേറിയ ശസ്ത്രക്രിയക്കായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ 20 ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. നിരവധി സംഘടനകളും ഇരട്ട സഹോദരികള്‍ക്കായി സഹായ ഹസ്തം നീട്ടിയിരുന്നു. മൂന്ന്‌ ദിവസങ്ങള്‍ക്കുമുന്‍പാണ്‌ ആരാധനയും സ്തുതിയും ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്.

English Summery
Betul: Baby Aradhana, one of conjoined twins from Betul, died of a heart attack today around 15 days after doctors performed a complicated surgery to separate her from her sister Stuti.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia