Tragic Incident | ബെംഗളൂരിൽ നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലിൽ നിന്നു വീണു മരിച്ചു
Aug 5, 2024, 17:46 IST


Representational Image Generated by Meta AI
ബെംഗളൂരിലെ ധന്വന്തരി കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലിൽ നിന്നു വീണു മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
വടക്കഞ്ചേരി: (KVARTHA) ബെംഗളൂരിലെ (Bengaluru) ധന്വന്തരി കോളേജിലെ (Dhanvantari College) ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനിയും പുതുക്കോട് സ്വദേശിയുമായ അതുല്യ ഗംഗാധരന്‍ (19) ഹോസ്റ്റല്‍ (Hostel) കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു.
പോസ്റ്റ്മോര്‍ട്ടം (Post-Mortem) പരിശോധനയ്ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ഞായറാഴ്ച (04.08.2024) രാത്രിയാണ് അപകടം നടന്നതെന്നാണ് കോളജ് അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്.
അതുല്യ മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ ബെംഗളൂരു പൊലീസ് (Bengaluru Police) അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.