ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

 


ധാക്ക: ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമിടയില്‍ ബംഗ്ലാദേശില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. വിവിധ അക്രമസംഭവങ്ങളില്‍ ഇതുവരെ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 3,75,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയമിച്ചിരിക്കുന്നത്.
ഇതുകൂടാതെ 50,000 സൈനീകരേയും വിന്യസിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷം ആഹ്വാനം നടത്തിയെങ്കിലും വോട്ടിംഗുമായി മുന്നോട്ടു പോവുകയാണ് ഭരണ കക്ഷിയായ അവാമി ലീഗ്.
ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടുമുഖ്യപ്രതിപക്ഷമായ ബി എന്‍ പിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. എതിരാളികളില്ലാത്ത സാഹചര്യത്തില്‍ നിരവധി സീറ്റുകളിലേക്ക് മത്സരം നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കള്‍ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ശെയ്ഖ് ഹസീന തന്നെ വീണ്ടും പ്രധാനമന്ത്രിയാകാനുള്ള സാധ്യതയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
SUMMARY: Dhaka: Amidst high security voting has begun in violence hit Bangladesh on Sunday morning despite opposition boycotted the election labelling it a 'farcical' contest.
Keywords: Bangladesh poll, Bangladesh, Awami League, Dhaka, Bangladesh Nationalist Party, BNP, Khaleda Zia, Sheikh Hasina

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia