ഷാര്‍ജയില്‍ ഷവര്‍മ കഴിച്ച് മലയാളി ബാലന്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷാര്‍ജയില്‍ ഷവര്‍മ കഴിച്ച് മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജ:  ഷവര്‍മ കഴിച് മലയാളി ബാലന്‍ മരിച്ചു. എറണാകുളം സ്വദേശിയായ ആന്റണി അലോഷിയുടെ മകന്‍ മരിയന്‍ ആന്റണിയാണ്‌ മരിച്ചത്. ഷവര്‍മയില്‍ വിഷാംശമുണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജൂലൈ 26നാണ്‌ സംഭവം നടന്നത്.

അല്‍ ഖാസ്മിയയിലാണ്‌ ആന്റണിയും കുടുംബവും താമസിക്കുന്നത്. ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന്‌ കുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. അര്‍ദ്ധരാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ഷാര്‍ജയിലെ അല്‍ ഖാസ്മിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.

കുട്ടിയുടെ അമ്മയ്ക്കും ബന്ധുവിനും ഷവര്‍മ കഴിച്ചതിനുശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. ഷാര്‍ജയിലെ അബു ഷാഗറയിലെ ഭക്ഷണശാലയില്‍ നിന്നുമാണ്‌ ഇവര്‍ ഷവര്‍മ കഴിച്ചത്. റിപോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന്‌ ഷാര്‍ജയിലെ ഹോട്ടലുകളിലെ പരിശോധനകള്‍ പോലീസ് കര്‍ശനമാക്കി.


English Summery
In a case of alleged food poisoning, a three-year old Indian boy died in Sharjah. The incident took place on July 26 when Antony Aloysious ordered a shwarma from his neighbourhood cafeteria for his son, Maryan Antony.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia