പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി എ ആളൂര്‍ അന്തരിച്ചു

 
Photo of prominent criminal lawyer B.A. Aloor.
Photo of prominent criminal lawyer B.A. Aloor.

Photo Credit: Facebook/B A Aloor

● വൃക്കരോഗത്തിന് രണ്ടു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.
● ഇലന്തൂർ നരബലി കേസിൽ അഭിഭാഷകനായിരുന്നു.
● ഗോവിന്ദച്ചാമി കേസിലും പ്രതിഭാഗത്തിനായി വാദിച്ചു.
● പെരുമ്പാവൂർ കൊലക്കേസിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
● നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിലിൻ്റെ അഭിഭാഷകനായിരുന്നു.

കൊച്ചി: (KVARTHA) പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആളൂരിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതിഭാഗം വക്കീലായിരുന്നു. 

ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി കേസ്, പെരുമ്പാവൂര്‍ നിയമവിദ്യാര്‍ത്ഥിനി കൊലക്കേസ്, കൂടത്തായി ജോളി കേസ് തുടങ്ങിയ ശ്രദ്ധേയമായ കേസുകളില്‍ പ്രതിഭാഗത്തിനായി ഹാജരായ അഭിഭാഷകനായിരുന്നു അദ്ദേഹം. രണ്ടു വര്‍ഷത്തിലധികമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന ആളൂരിന്റെ അസുഖം കഴിഞ്ഞ ദിവസമാണ് മൂര്‍ച്ഛിച്ചത്. 

ബിജു ആന്റണി ആളൂര്‍ എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ്ണ നാമം. തൃശ്ശൂര്‍ സ്വദേശിയായ അദ്ദേഹം നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ ദുഃഖവാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുക.

Prominent criminal lawyer B.A. Aloor passed away in Kochi due to kidney failure. He was known for handling controversial cases like the Elanthoor human sacrifice case, the Govindachamy case, and the Perumbavoor law student murder case. He was undergoing treatment for kidney disease for over two years.

#BAAloor, #CriminalLawyer, #Kerala, #Obituary, #ElanthoorCase, #GovindachamyCase

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia