റഷ്യയില്‍ മതനേതാക്കള്‍ക്ക് നേരെ വ്യാപക ആക്രമണം; ഒരാള്‍ വെടിയേറ്റ് മരിച്ചു
Jul 20, 2012, 11:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മോസ്ക്കോ: റഷ്യയില്‍ മുസ്ലീം മതനേതാക്കള്‍ക്ക് നേരെ വ്യാപക ആക്രമണം. ടടര്സ്റ്റാന് പ്രവിശ്യയിലെ നേതാക്കള്‍ക്ക് നേരെയാണ് ആക്രമണം രൂക്ഷമായിരിക്കുന്നത്.
ഉന്നത മുസ്ലീം പണ്ഡിതനായ മുഫ്തി ഇല്ദിസ് ഫൈസോവിന്റെ കാറിനുനേരെ ഇന്നലെ ബോംബാക്രമണമുണ്ടായി. ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹം ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇല്ദിസ് ഫൈസോവിന്റെ കാറിനുനേരെ ആക്രമണമുണ്ടായ അതേസമയത്തുതന്നെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ മുഫ്തി വലിയുല്ല യാക്കുപോവ് തന്റെ വസതിക്ക് സമീപം വെടിയേറ്റ് മരിച്ചു.
റഷ്യയില്‍ മതസൗഹര്ദ്ദത്തിന് പ്രാധാന്യം നല്കുന്ന നാടാണ് ടടര്സ്റ്റാന്. ടടര്സ്റ്റാനിലെ ജനസംഖ്യയില്‍ ഭൂരിപക്ഷവും യാഥാസ്ഥിതിക ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല.സമാനമായ സംഭവങ്ങള്‍ അടുത്തകാലത്തായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
English Summery
Moscow: The most senior Islamic official in Russia's largely Muslim Tatarstan region was wounded in a car bomb attack and his deputy was killed in a separate shooting on Thursday, law enforcement officials said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

