ബംഗ്ലാദേശില്‍ കൊടുങ്കാറ്റ്: ഒന്‍പത് മരണം

 


ADVERTISEMENT

ഡാക്ക: തെക്കന്‍ ബംഗ്ലാദേശിലുണ്ടായ കൊടുങ്കാറ്റില്‍ ഒന്‍പത് പേര്‍ മരിച്ചു. ആയിരത്തിലേറെ പേര്‍ ഭവന രഹിതരായി. നെട്രോകോണ ജില്ലയിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയാണ് നെട്രോകോണ.

മരിച്ചവരില്‍ 4 പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. വീടിന്റെ ഭിത്തി തകര്‍ന്ന് വീണായിരുന്നു അപകടം. ഗര്‍ഭിണിയായ സ്ത്രീയും അവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്. അതേസമയം കാറ്റ് വിതച്ച നാശ നഷ്ടങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ 20 പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ബംഗ്ലാദേശില്‍ കൊടുങ്കാറ്റ്: ഒന്‍പത് മരണം
രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.

SUMMARY: Dhaka: A severe storm left at least nine people dead and about 1,000 homeless after hitting northern Bangladesh overnight, police and a local government official said Monday.

Keywords: Bangladesh, storm, Netrokona
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia