ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടെഹ്റാന്: ഇറാനിലുണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ 80ലേറെ പേര് കൊല്ലപ്പെട്ടു. ശനിയാഴ്ച ഇറാനിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. എന്നാല്‍ മരണസംഖ്യ ഇരട്ടിയാണെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. പരിക്കേറ്റ നിരവധി പേരെ തബ്രിസ്, ആര്‍ദബില്‍ എന്നീ നഗരങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
6.2 തീവ്രതയേറിയ ചലനമാണ് റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്. ചലനം തീവ്രതയേറിയതായിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയും വ്യക്തമാക്കി. ഭൂചലനത്തില്‍ 60 ഗ്രാമങ്ങള്‍ തകര്‍ന്നു. വൈകിട്ട് 4.53ഓടുകൂടിയാണ് ആദ്യചലനമുണ്ടായത്. ആദ്യ ഭൂചലനമുണ്ടായി 11 മിനിട്ടുകള്‍ക്കകമാണ് രണ്ടാമത്തെ ചലനമുണ്ടായത്. തബ്രിസില് നിന്നും 60 കിമീ അകലെയാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. രണ്ടാമത്തെ ചലനത്തിനുശേഷവും തീവ്രത കുറഞ്ഞ 17 തുടര്‍ചലനങ്ങളുണ്ടായി.
പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ് ടെലിഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ തകരാറിലാണ്. 2003 ഡിസംബറിലുണ്ടായ ഭൂചലനമാണ് ഇറാനില്‍ രേഖപ്പെടുത്തിയ ഏറ്റവും തീവ്രത കൂടിയ ഭൂചലനം. അന്ന് 31,000 പേരാണ് ഭൂചലനത്തില്‍ കൊല്ലപ്പെട്ടത്.
English Summery
Tehran: At least 80 people died in two strong earthquakes that jolted northwest Iran on Saturday, the head of the regional natural disasters centre, Khalil Saie, told state television.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

