Tragedy | ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 മരണം; 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു, വീഡിയോ

 
At Least 28 Died As Bus Falls In Gorge In Uttarakhand's Almora District
At Least 28 Died As Bus Falls In Gorge In Uttarakhand's Almora District

Photo Credit: Screenshot from a X Video by Chandan Prasad

● 200 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
● മാര്‍ച്ചുല എന്ന സ്ഥലത്തുവെച്ചാണ് അപകടം.

ഡെറാഡൂണ്‍: (KVARTHA) ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ (Almora) ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 28 യാത്രക്കാര്‍ മരിച്ചു. ബസ്സില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. 200 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 

ഗര്‍വാലില്‍ നിന്ന് കുമയൂണിലേക്ക് പോകുകയായിരുന്ന ബസ് അല്‍മോറയിലെ മാര്‍ച്ചുലയില്‍ വെച്ചാണ് അപകടത്തില്‍പെട്ടതെന്ന് ജില്ലാ മജിസ്ട്രേറ്റ് അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു. വാഹനത്തില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. എസ്ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

അപകട കാരണം വ്യക്തമല്ല. അതേസമയം, ബസില്‍ അമിതഭാരം കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് സംഷയിക്കുന്നതായും നിരവധി കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നും വൃത്തങ്ങള്‍ അറിയിച്ചു. 

പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും ആവശ്യമെങ്കില്‍ എയര്‍ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

#UttarakhandDisaster #BusAccident #India #RescueOperations #Tragedy


 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia