ആസാമില്‍ വര്‍ഗീയ കലാപം; 9 പേര്‍ കൊല്ലപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആസാമില്‍ വര്‍ഗീയ കലാപം; 9 പേര്‍ കൊല്ലപ്പെട്ടു
ഗുവാഹത്തി: ആസാമിലെ കോക്രാജ് ഹറിലുണ്ടായ വര്‍ഗീയ കലാപത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഫക്കീറാഗ്രാം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുരൗരയില്‍ ഒരു സ്ത്രീയുള്‍[[പ്പെടെ മൂന്ന്‌ പേര്‍ വെടിയേറ്റ് മരിച്ചു. കോക്രാജ് ഹറില്‍ ശഹാദത്ത് ഹുസൈന്‍ (60) എന്നയാള്‍ വെടിയേറ്റ് മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നരാബരിയില്‍ 14കാരനെ അജ്ഞാത സംഘം കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം ജോയ്പൂരില്‍ ബോഡോ ലിബറേഷന്‍ ടൈഗര്‍ എന്ന സംഘടനയിലെ നാലുപേര്‍ വെടിയേറ്റുമരിച്ചു. ആയുധധാരികളായ ഒരു സംഘത്തിന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

വര്‍ഗീയ കലാപം നിയന്ത്രണവിധേയമാക്കാന്‍ മേഖലയിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സില്‍ ചീഫ് ഹഗ്രാമ മോഹിലാരി മുഖ്യമന്ത്രി തരുണ്‍ ഗോഗോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്‌.. കലാപ പ്രദേശത്ത് സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. ബോഡോ കലാപകാരികളെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഡാലോചനയാണ്‌ വര്‍ഗീയ കലാപത്തിനുപിന്നിലെന്നും സൂചനയുണ്ട്.

English Summery
Guwahati: Nine persons were killed and 15 others injured in attacks and counter attacks by two communities in Kokrajhar town as curfew was clamped on Saturday and the army deployed.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia