അസം തിരഞ്ഞെടുപ്പ് സംഘര്‍ഷം: വീണ്ടും പോലീസ് വെടിവെപ്പ്; മരണസംഖ്യ 19 ആയി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഗോല്പാര(അസം): അസമിലെ ഗോല്പാര ജില്ലയില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 13 പേര്‍ പോലീസ് വെടിവെപ്പിലും ആറ് പേര്‍ അക്രമങ്ങളിലുമാണ് കൊല്ലപ്പെട്ടത്. റാഫ, ഹസോംഗ് ഗോത്രവിഭാഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷമാണ് പോലീസ് വെടിവെപ്പില്‍ കലാശിച്ചത്.

പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പോലീസിനെ കൂടാതെ 500ലേറെ സൈനീകരേയും ഗോല്പാരയില്‍ വിന്യസിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

അസം തിരഞ്ഞെടുപ്പ് സംഘര്‍ഷം: വീണ്ടും പോലീസ് വെടിവെപ്പ്; മരണസംഖ്യ 19 ആയിറാഫ, ഹസോംഗ് എന്നീ ഗോത്രവിഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിനോട് വിയോജിച്ചു നില്‍ക്കുകയാണ്. ഇവര്‍ പോളിംഗിനെത്തിയ ജനങ്ങളേയും സര്‍ക്കാര്‍ ജീവനക്കാരേയും ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ കൈകൊണ്ടിട്ടുണ്ട്.

കലാപബാധിത പ്രദേശങ്ങളില്‍ വീടുകളും വാഹനങ്ങളും അക്രമികള്‍ അഗ്‌നിക്കിരയാക്കി. മരങ്ങള്‍ മുറിച്ച് റോഡിന് കുറുകെയിട്ട് വാഹനഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്.

പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ഉത്തരവിട്ടു.

SUMMERY: Goalpara, Assam: Three more people have died in police firing in Assam's Goalpara district, taking the death toll in the last one day to 19. Thirteen people have died in police firing and six in clashes, which continued overnight between the Rabha Hajong tribe, which is opposing the ongoing panchayat or local elections, and members of other communities.

Keywords: National news, Goalpara, Assam, Nine people, Shot dead, Clashes, Between police and tribal groups, Opposed, Local elections, Assam, Army, Deployed,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia