Obituary | മലയാളത്തിന്റെ വരപ്രസാദം ആര്‍ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി; പകരം വയ്ക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി

 


മലപ്പുറം: (www.kvartha.com) മലയാളത്തിന്റെ വരപ്രസാദം ആര്‍ടിസ്റ്റ് നമ്പൂതിരി (97) വിടവാങ്ങി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

വിടവാങ്ങിയത് കേരളത്തിന്റെ ചിത്ര, ശില്‍പ കലാ ചരിത്രങ്ങളുടെ ഒരു സുവര്‍ണാധ്യായം. വരയും പെയിന്റിങ്ങും ശില്‍പ്പവിദ്യയും കലാസംവിധാനവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ നമ്പൂതിരി ശോഭിച്ചു. രേഖാ ചിത്രങ്ങളുടെ പേരില്‍ പ്രശസ്തനായിരുന്നു. അറിയപ്പെടുന്ന ശില്പിയുമായിരുന്നു. വരയുടെ പരമശിവന്‍ എന്നാണ് വികെഎന്‍ ആര്‍ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. 

Obituary | മലയാളത്തിന്റെ വരപ്രസാദം ആര്‍ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി; പകരം വയ്ക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി

തകഴി, എംടി ബശീര്‍, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികള്‍ക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. രണ്ടാമൂഴത്തിലെ ദ്രൗപദിയും മറ്റു കഥാപാത്രങ്ങളും ഏറെ പ്രശംസ നേടിയ വരകളാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു. രാജാ രവിവര്‍മാ പുരസ്‌കാരം നേടിയ നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ആയിരക്കണക്കിന് രേഖാചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്.

ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

തിരുവനന്തപുരം: ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആര്‍ടിസ്റ്റ് നമ്പൂതിരി. വിവിധങ്ങളായ സര്‍ഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സില്‍ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രം. മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസ്സിലാക്കുന്നതും ഓര്‍മിക്കുന്നതും ആര്‍ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നല്‍കിയ മുഖഛായകളിലൂടെയാണ്. 

രേഖാചിത്രകാരനായും പെയിന്ററായും ശില്‍പിയായും കലാസംവിധായകനായും തലമുറകളുടെ മനസ്സില്‍ ഇടം നേടിയ ബഹുമുഖപ്രതിഭ കൂടിയായിരുന്നു അദ്ദേഹം. പകരം വയ്ക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords: Malappuram, News, Kerala, Artist Namboothiri, Obituary, Artist Namboothiri passed away. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia