Obituary | കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു; വിടവാങ്ങിയത് മുസ്ലിം കര്‍മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദന്‍

 


കോഴിക്കോട്: (www.kvartha.com) മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രടറിയുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു. 72 വയസായിരുന്നു. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ചെ ആറ് മണിയോടെ ആയിരുന്നു അന്ത്യം. മര്‍കസ് വൈസ് പ്രിന്‍സിപ്പാളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആദ്യ ശിഷ്യനും ആണ്.

മുസ്ലിം കര്‍മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദനാണ് വിടവാങ്ങിയത്. എ പി മുഹമ്മദ് മുസ്ലിയാരുടെ പഠനങ്ങളും ഫ്ത് വകളും പ്രഭാഷണങ്ങളും മുസ്ലിം സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനങ്ങള്‍ ചെലുത്തിയിരുന്നു. ചെറിയ എ പി ഉസ്താദ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950 ല്‍ കൊടുവള്ളിക്കടുത്ത കരുവന്‍പൊയിലില്‍ ആയിരുന്നു ജനനം.

Obituary | കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു; വിടവാങ്ങിയത് മുസ്ലിം കര്‍മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദന്‍

കാന്തപുരം, കോളിക്കല്‍, മാങ്ങാട് തുടങ്ങിയ ദര്‍സുകളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ കീഴില്‍ ദീര്‍ഘ കാല പഠനം. പിന്നീട് തമിഴ്നാട് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബാഖവി ബിരുദം സ്വന്തമാക്കി. 1975 ല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ തന്നെ കീഴില്‍ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിന്‍സിപാലായിട്ടായിരുന്നു അധ്യാപന തുടക്കം.

കഴിഞ്ഞ 20 വര്‍ഷമായി മര്‍കസില്‍ പ്രധാന അധ്യാപകനും വൈസ് പ്രിന്‍സിപാലുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. കേരളത്തിനകത്തും പുറത്തും അദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.

മക്കള്‍: അബ്ദുല്ല റഫീഖ്, അന്‍വര്‍ സ്വാദിഖ് സഖാഫി (ഡയറക്‌റാര്‍, അല്‍ ഖമര്‍), അന്‍സാര്‍, മുനീര്‍, ആരിഫ, തശ്രീഫ. മരുമക്കള്‍: ഇ കെ ഖാസിം അഹ്സനി, അബ്ദുല്‍ ജബ്ബാര്‍, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.

ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് കാരന്തൂര്‍ ജാമിഅ മര്‍കസ് മസ്ജിദില്‍ വച്ച് നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം കൊടുവള്ളി കരുവന്‍പൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലു മണിക്ക് കരുവന്‍പൊയില്‍ ചുള്ള്യാട് ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങള്‍ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords: Kozhikode, News, Kerala, Obituary, Death, AP Muhammad Musliar Kanthapuram Passed Away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia