Obituary | മാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനജിങ് ട്രസ്റ്റിയുമായ എ പി കുഞ്ഞിക്കണ്ണന് വിടവാങ്ങി; സാംസ്കാരിക ലോകത്ത് തന്റേതായ കയ്യൊപ്പ് ചാർത്തിയ പ്രതിഭ; ആത്മബന്ധമുള്ള സുഹൃത്തിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി
Jul 10, 2023, 12:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) മാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനജിങ് ട്രസ്റ്റിയുമായ എ പി കുഞ്ഞിക്കണ്ണന് (96) അന്തരിച്ചു. ചെന്നൈയിലായിരുന്നു വിയോഗം. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എ പി കുഞ്ഞിക്കണ്ണന്റെ ഭൗതികശരീരം ചൊവ്വാഴ്ച തലശേരിക്കടുത്തെ ചൊക്ലിയിലെ തറവാട് വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചൊക്ലിയിലെ ആക്കൂല്‍ തറവാട് വീട്ടുവളപ്പില്‍ നടക്കും. തിങ്കളാഴ്ച രാവിലെ ഭൗതിക ശരീരം ചെന്നൈയില്‍ കോടാമ്പക്കത്ത് അശോക് അവന്യൂവില്‍ 19/10 നമ്പര്‍ വസതിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.
ഗാന്ധിയനും സോഷ്യലിസ്റ്റുമായിരുന്ന എ പി കുഞ്ഞികണ്ണന്‍ കണ്ണൂര്‍ ചൊക്ലി മേനപ്രം ആക്കൂല്‍ വീട്ടില്‍ പരേതരായ കൃഷ്ണന്റെയും ചിരുതയുടെയും മകനായി 1928 ഡിസംബര്‍ ഒന്‍പതിനാണ് ജനിച്ചത്. ദരിദ്രമായ ചുറ്റുപാടില്‍ നിന്ന് പതിനെട്ടാം വയസില്‍ തൊഴില്‍ തേടി മദിരാശിയിലേക്ക് വണ്ടി കയറി. സെന്‍ട്രല്‍ സ്റ്റേഷനടുത്തെ ഹോടെലിലെ ജീവനക്കാരനായാണ് തുടക്കം. എം പി ദാമോദരനെ പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. പുസ്തകങ്ങളുമായി കൂട്ടുകൂടിയതോടെ വായന ലഹരിയായി. മദ്രാസ് ഹാര്‍ബര്‍, റെയ്സ് കോഴ്സ്, ആര്‍മി കാംപ് എന്നിവടങ്ങളില്‍ കാംപ് കാന്റീന് ആരംഭിച്ചു. പതുക്കെ വ്യാപാര മേഖലയിലേക്ക് ചുവടുവച്ചു. പിന്നീട് വെസ്റ്റേണ്‍ ഏജന്‍സിസ് എന്ന സ്ഥാപനം തുടങ്ങി.
എ പിയുടെ മദ്രാസിലെ കാശ്മീര്‍ ലോഡ്ജ് മലയാളികളായ എഴുത്തുകാരുടെയും രാഷ്ട്രീയ നേതാക്കളുടെയും താവളമായിരുന്നു. എം ഗോവിന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കെ എ കൊടുങ്ങല്ലൂര്‍, എം വി ദേവന്, ടി പത്മനാഭന് തുടങ്ങി കലയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും സൗഹ്യദങ്ങളുടെ വലിയ നിര അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം നാട്ടില്‍ ഒരു കലാ സ്ഥാപനമെന്ന അദ്ദേഹത്തിന്റെ സ്വപ്നമാണ് മാഹിയില്‍ മയ്യഴി പുഴയുടെ തീരത്ത് മലയാള കലാഗ്രാമം യാഥാര്‍ഥ്യമാക്കിയത്. ക്ലാസിക് കലാരൂപങ്ങളെ പ്രോത്സാഹിപിക്കുകയെന്ന ലക്ഷ്യത്തോടെ എ പി കുഞ്ഞികണ്ണന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 1993-ലാണ് മലയാള കലാഗ്രാമം തുറന്നത്.
30 വര്‍ഷത്തിനിടെ ഇവിടെ നിന്ന് നൂറു കണക്കിന് വിദ്യാര്‍ഥികള്‍ നൃത്തത്തിലും ചിത്രമെഴുത്തിലും സംഗീതത്തിലുമെല്ലാം പ്രാവീണ്യം നേടി. കള്ളിമുള്ചെടികള് നിറഞ്ഞ തരിശ് നിലമായിരുന്ന ചെന്നെ നഗരത്തിനടുത്ത ഊത്തു കോട്ടയിലെ കൊടും ചൂടുള്ള പ്രദേശത്ത് മാവുകള്‍ നട്ടുപിടിപ്പിച്ച് ഹരിത സമൃദ്ധമാക്കി പരിസ്ഥിതി സ്നേഹി എന്ന നിലയിലും തന്റെ പേര് തമിഴ്നാട്ടില്‍ അടയാളപ്പെടുത്തി. ചെന്നൈയിലെ കലാ സാംസ്കാരിക രംഗത്തും നിശബ്ദ സാന്നിധ്യമായിരുന്ന എ പി കുഞ്ഞിക്കണ്ണന് അവിവാഹിതനായിരുന്നു. എന്നും കലയെ പ്രോത്സാഹിപ്പിച്ച ഗാന്ധിയന്‍ സോഷ്യലിസ്റ്റിന്റെ വിയോഗം സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണ് സംഭവിച്ചത്.
മുഖ്യമന്ത്രി അനുശോചിച്ചു
എ പി കുഞ്ഞിക്കണ്ണന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ആത്മബന്ധമുള്ള ഒരു സുഹൃത്തിനെയാണ് നഷ്ടമായത്. സാമൂഹ്യ-സാംസ്കാരിക മേഖലയ്ക്ക് ആ വിയോഗം വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Keywords: Kannur, News, Kerala, Obituary, Treatment, Hospital, AP Kunhikannan, AP Kunhukannan Passed Away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

