Death | ആലപ്പുഴയില്‍ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


● മാവേലി എക്‌സ്പ്രസിലാണ് തട്ടിയത്.
● റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
● ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
● ട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തി.
ആലപ്പുഴ: (KVARTHA) ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ച നിലയില്‍ കണ്ടെത്തി. പൂച്ചാക്കല്‍ തൃച്ചാറ്റുകുളം സ്വദേശി ശ്രുതി (31), അരൂക്കുറ്റി സ്വദേശി ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. മാവേലി എക്‌സ്പ്രസിലാണ് തട്ടിയത്. ആലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ 3:00 മണിയോടെയാണ് സംഭവം.
ട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. മംഗ്‌ളൂറില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ് എസ് ടി ഗോഡൗണ്‍ പ്രദേശിത്തെത്തിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. എസ് ടി ഗോഡൗണിന് സമീപത്തായി റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതും.
സ്ഥലത്ത് ട്രാക്കിന് സമീപത്തായി രണ്ടുപേര്‍ മരിച്ച് കിടക്കുന്ന വിവരം അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Youth and a woman died after being hit by a train in Alappuzha. The deceased were identified as Sruthi and Sreekumar. The incident occurred near Alappuzha railway station at 3:00 AM on Monday.
#TrainAccident #Alappuzha #Kerala #Death #Tragedy #RailwayAccident