സോമാലിയ ഹോട്ടലില്‍ തീവ്രവാദി ആക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

 

മൊഗാദിഷു: സോമാലിയന്‍ തലസ്ഥാന നഗരമായ മൊഗാദിഷുവിലെ ഹോട്ടലിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. അല്‍ക്വയ്ദയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന അല്‍ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന് സമീപമുള്ള ഹോട്ടല്‍ ജസീറയെ ലക്ഷ്യാമാക്കിയാണ് ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് കാറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സോമാലിയന്‍ രാഷ്ട്രീയനേതാക്കളും വിദേശീയരുമാണ് ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും.
സോമാലിയ ഹോട്ടലില്‍ തീവ്രവാദി ആക്രമണം; 11 പേര്‍ കൊല്ലപ്പെട്ടുആദ്യ സ്‌ഫോടനമുണ്ടായി മിനിട്ടുകള്‍ക്കുള്ളിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനത്തെതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് രണ്ടാമത്തെ സ്‌ഫോടനത്തിന് ഇരയായത്. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സുരക്ഷ ഉദ്യോഗസ്ഥരാണ്.
2012 ഡിസംബറിലും ഇതേ ഹോട്ടലിനെതിരെ തീവ്രവാദി ആക്രമണമുണ്ടായിട്ടുണ്ട്. പ്രസിഡന്റ് ഹസന്‍ ശെയ്ഖ് മുഹമ്മദ് ഹോട്ടലില്‍ താമസിക്കുന്ന സമയത്തായിരുന്നു ആക്രമണം.
SUMMARY: Mogadishu: A hotel in Somalia's capital Mogadishu was hit by two deadly car suicide bombings on Wednesday killing 11 people.
Keywords: Mogadishu, Somalia, Capital city, Jazeera hote, Mogadishu international airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia