സല്‍ക്കാരത്തിനുശേഷം അഫ്ഗാന് സൈനീകന് യുഎസ് സൈനീകരെ വെടിവച്ചുകൊന്നു
Aug 11, 2012, 12:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബൂള്‍: സല്‍ക്കാരത്തിനുശേഷം അഫ്ഗാന് സൈനീകന് മൂന്ന് യുഎസ് സൈനീകരെ വെടിവച്ചുകൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അഫ്ഗാന് സൈനീകരുടെ ഭാഗത്തുനിന്നും ഒരാഴ്ചക്കുള്ളില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.
ഈ വര്‍ഷം അഫ്ഗാന് സൈനീകരുടെ ആക്രമണത്തില്‍ 31 യുഎസ് സൈനീകര്‍ മരിച്ചതായാണ് കണക്ക്. ഹെല് മന്ദ് പ്രവിശ്യയിലെ സങിന് ജില്ലയിലാണ് സൈനീകര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
താലിബാന് ഭരണകൂടത്തെ അഫ്ഗാനില്‍ നിന്നും തുരത്തുന്നതിന്റെ ഭാഗമായി 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാറ്റോ, യുഎസ് സൈന്യം അഫ്ഗാനിലെത്തിയത്. അഫ്ഗാന് സ്വദേശികളോട് യുഎസ് സൈനീകര്‍ വച്ചുപുലര്‍ത്തുന്ന മനോഭാവമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപോര്‍ട്ട്.
English Summary
Kabul: An Afghan police officer shot and killed three US Marines after sharing a meal with them before dawn on Friday and then fled into the desolate darkness of southern Afghanistan, the third attack on coalition forces by their Afghan counterparts in a week.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

