യുവ തെലുങ്ക് നടന്‍ യാഷോ സാഗര്‍ വാഹനാപകടത്തില്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യുവ തെലുങ്ക് നടന്‍ യാഷോ സാഗര്‍ വാഹനാപകടത്തില്‍ മരിച്ചു
ബാംഗ്ലൂര്‍: യുവ തെലുങ്ക് സിനിമാ നടന്‍ യാഷോ സാഗര്‍(20)വാഹനാപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ തുംകൂറില്‍ ബുധനാഴ്ച രാവിലെ 6.30 നായിരുന്നു അപകടം പുനെയില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രക്കിടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തൂംകറിന് സമീപം ഒരു പാലത്തിലിടിക്കുകയായിരുന്നു. സാഗറിന്റെ സഹായി വിശ്വനാഥ് റെഡ്ഡിയാണ് വാഹനമോടിച്ചിരുന്നത്. അപകടത്തില്‍ വിശ്വനാഥ് റെഡ്ഡിയും മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സഹ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭരത് എന്നായിരുന്നു സാഗര്‍ അറിയപ്പെട്ടിരുന്നത്. ബാംഗളൂര്‍ സ്വദേശിയായ ഭരത് കന്നഡയിലെ പ്രശസ്ത നിര്‍മാതാവായ ബി.പി. സോമുവിന്റെ മകനാണ്. അച്ഛന്‍ നിര്‍മിച്ച മിസ്റ്റര്‍ പ്രേമിക്കുഡു എന്ന ചിത്രത്തില്‍ ഭരത് അഭിനയിച്ചിട്ടുണ്ട്. ഭരതിന്റെ സഹോദരനും കന്നഡ സിനിമാ നിര്‍മാതാവാണ്

2008 ല്‍ പുറത്തിറങ്ങിയ 'ഉല്ലാസങ്ക ഉത്സങ്ക'യാണ് ഭരതിന്റെ ആദ്യ തെലുങ്ക് ചിത്രം. ഈ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയതോടെയാണ് ഭരത് താരമായി ഉയര്‍ന്നത്. ഉല്ലാസങ്ക ഉത്സങ്കയുടെ മലയാളം റീമേക്ക് 'അയ്യോ പാവ'ത്തിലും ഭരതന്‍ നായകനായി അഭിനയിച്ചിരുന്നു.

Keywords : Bangalore, Film, Youth, Death, Accident, Obituary, Entertainment, Yosh Sagar, Hospital, Injury, Father, Friend, Kvartha, Malayalam News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia