പ്രശസ്ത നടന്‍ ജി കെ പിള്ള അന്തരിച്ചു

 


തിരുവനന്തപുരം: (www.kvartha.com 31.12.2021) സിനിമ സീരിയല്‍ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടന്‍ ജി കെ പിള്ള (97) അന്തരിച്ചു. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 325 ഓളം സിനിമകളില്‍ അഭിനയിച്ചു. എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്നു അദ്ദേഹം. 

   
പ്രശസ്ത നടന്‍ ജി കെ പിള്ള അന്തരിച്ചു


പ്രേംനസീര്‍ നായകനായ സിനിമകളിലാണ് ജി കെ പിളള വില്ലനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചതും. സിനിമയില്‍ പ്രേംനസീറാണ് പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ് സിനിമാപ്രവേശം. 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയം വരം എന്ന സിനിമയില്‍ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി കെ പിള്ള പ്രവര്‍ത്തിച്ചു. 2005 മുതലാണ് ജി കെ പിള്ള ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിയ്ക്കാന്‍ തുടങ്ങിയത്. 

കടമറ്റത്തു കത്തനാര്‍ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയല്‍. തുടര്‍ന്ന് വിവിധ ചാനലുകളിലായി പല സീരിയലുകളില്‍ ജി കെ പിള്ള അഭിനയിച്ചു. 2011-14 കാലത്ത് 'കുങ്കുമപ്പൂവ്' എന്ന സീരിയലില്‍ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

Keywords:  Thiruvananthapuram, News, Kerala, Obituary, Death, Cinema, Entertainment, Actor, Actor GK Pillai passed away
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia