തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്സാന്‍ഡര്‍ അന്തരിച്ചു
Dec 29, 2020, 09:42 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 29.12.2020) തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്സാന്‍ഡര്‍ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കൊലമാവ് കോകില, കൈതി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അവതരിപ്പിച്ച് അരുണ്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചു.
അവഞ്ചേര്‍സ്, അക്വാമാന് തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരുന്നത് അരുണ്‍ ആയിരുന്നു. മാസ്റ്റര്‍, ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സംവിധായകന് ലോകേഷ് കനകരാജ് തുടങ്ങിയവര്‍ മരണത്തില്‍ അനുശോചിച്ചു.
Dint expect you’ll leave us this soon na... couldn’t control my tears...you will be irreplaceable and you’ll always live in my heart na... pic.twitter.com/TcvJNTecAr
— Lokesh Kanagaraj (@Dir_Lokesh) December 28, 2020
Keywords: Chennai, News, National, Cinema, Entertainment, Death, Obituary, Actor, Actor-dubbing artist Arun Alexander passes away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

