ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജിദ്ദ: വാഹനാപകടത്തില്‍ മലയാളികളായ മൂന്ന് ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു. സൗദിയിലെ ഖമീസ് മുഷൈത്തില്‍നിന്ന് ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്കു പുറപ്പെട്ട മലയാളി കുടുംബമാണ് അപകടത്തില്‌പെട്ടത്. അപകടത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. പയ്യന്നൂരിനടുത്തു വെള്ളൂര്‍ സലഫി മസ്ജിദിനു സമീപം താമസിച്ചിരുന്ന അബ്ദുല്‍ സലാം (45), മകള്‍ ഷംല (15), ബന്ധു തളിപ്പറമ്പ് പൂവ്വം സ്വദേശി കാട്ടീരകത്ത് മമ്മുവിന്റെ മകന്‍ പി.പി. ഷബീര്‍ (25) എന്നിവരാണു മരിച്ചത്.
സലാമിന്റെ ഭാര്യ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപിക ഫാത്തിമത്ത് സുഹറ, മകന്‍ ശുറൈ എന്നിവരെ പരുക്കുകളോടെ മഹായില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹറ അപകടനില തരണം ചെയ്‌തെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ആലക്കോട് രയരോം സ്വദേശിയായ സലാം വെള്ളൂരിലേക്കു താമസം മാറ്റുകയായിരുന്നു. എട്ടു വര്‍ഷം മുന്‍പാണു സൗദിയിലേക്കു പോയത്.
സ്‌കൂളില്‍നിന്നു സുഹറ അവധിയെടുത്തിരുന്നതിന്റെ കാലാവധി കഴിയാറായതിനാല്‍ അടുത്തമാസം നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു. ഖമ്മത്ത് മിലിറ്ററി ക്യാംപ് ജീവനക്കാരനാണു സലാം. സുഹറയുടെ മാതൃസഹോദര പുത്രനായ ഷബീര്‍ ഒരു മാസം മുന്‍പാണു സൗദിയിലെത്തിയത്. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം പച്ചക്കറി കടയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: സഫിയ. സഹോദരങ്ങള്‍: ഷമീറ, ഷഫീഖ്. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ സൗദിയില്‍തന്നെ കബറടക്കും. അസീര്‍ പ്രവാസി സംഘം പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി അടിയന്തര സഹായം ചെയ്തുവരുന്നു.
Keywords: Gulf news, Saudi Arabia, Accident, Mecca, Umrah, Pilgrims, Accident death, Payyannur, Abdul Salam, Shamla, PP Basheer

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.