SWISS-TOWER 24/07/2023

മദീനയില്‍ വാഹനമിടിച്ചു മലയാളി തീര്‍ഥാടകന്‍ മരിച്ചു

 


ADVERTISEMENT

മദീനയില്‍ വാഹനമിടിച്ചു മലയാളി തീര്‍ഥാടകന്‍ മരിച്ചു
മദീന: ഉം റ നിര്‍വഹിക്കാനായി കഴിഞ്ഞ ദിവസം മദീനയില്‍ എത്തിയ മലയാളി വാഹനമിടിച്ചു മരിച്ചു. പാലക്കാട് അലനെല്ലൂര്‍ സ്വദേശി തച്ചംപറ്റ മുഹമ്മദ്‌ കുട്ടി (60) ആണ് മരിച്ചത്.

മദീനയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഖുര്‍-ആന്‍ പ്രിന്റിംഗ് പ്രസ്സ്‌ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ എതിരെ വന്ന വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ഭാര്യ ആയിഷ വടക്കേതില്‍ കൂടെയുണ്ട്. നാല് മക്കളുണ്ട്. ജിദ്ദയിലുള്ള മകന്‍ ഫാറൂക്ക് എത്തിച്ചേരുന്നതോടെ ഖബറടക്കം മദീനയില്‍ നടക്കും. 

കൂടെയുണ്ടായിരുന്ന പെരിന്തല്‍മണ്ണ താഴെക്കോട് ഹംസ ചെരങ്ങാത്തോടി എന്നയാളെ സാരമായ പരിക്കുകളോടെ കിംഗ്‌ ഫഹദ്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 

മലപ്പുറം ആനക്കയത്തെ 'ബാക്ക ഉംറ ഗ്രൂപ്പിലാണ്' ഇവര്‍ ഉം റയ്ക്കെത്തിയത്. മരണാനന്തര കര്മ്മങ്ങള്‍ക്കായി അക്ബര്‍ ചാലിയം, അബ്ദുല്‍ ഹക്ക് തിരൂരങ്ങാടി, ബഷീര്‍ കൈപ്പുറം, മഹബൂബ് കീഴ്‌പറമ്പ്, മദീന കെ എം സി സി സാമൂഹിക ക്ഷേമ വിഭാഗം നേതാക്കളായ ശരീഫ്‌ കാസര്‍കോട്, നാദിര്‍ഷ തുടങ്ങിയവര്‍ രംഗത്തുണ്ട്.

English Summery
Accident killed Umrah pilgrim in Madeena 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia