ADVERTISEMENT
കോഴിക്കോട്: ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. കോഴിക്കോട് തൊണ്ടയാട് ബൈപാസിലായിരുന്നു അപകടമുണ്ടായത്. കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ സ്കോര്‍പിയോ കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച ശേഷം സ്കോര്‍പിയോ നിറുത്താതെ പോയി. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നേതാജിനഗര്‍ കോളനിക്ക് സമീപം രാത്രി ഒന്‍പത് മണിയോടെയാണ് അപകടം. ബൈപ്പാസിലേക്ക് കയറി വന്ന ബൈക്കിനെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചിടുകയായിരുന്നു. നേതാജി നഗര്‍ കോളനിയിലെ ഗോപകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണ (10), ഗോപകുമാറിന്റെ ഭാര്യസഹോദരി കുന്നമംഗലം സ്വദേശി ബീന മുരളീയുടെ മകന്‍ ആദര്‍ശ് (7) എന്നിവരാണ് മരിച്ചത്. ബൈക്കിനെ ഇടിച്ചിട്ട ശേഷം കാര്‍ തൊണ്ടയാട് ഭാഗത്തേക്ക് നിര്‍ത്താതെ പോവുകയായിരുന്നു. അപകടമുണ്ടാക്കിയ കാറിന്റെ റിയര്‍ വ്യൂ മിററിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ തെളിവിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിനായി തിരച്ചില്‍ ആംരഭിച്ചത്.
English Summery
Accident killed two children in Kozhikode.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

