തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു
Sep 13, 2012, 10:09 IST
തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് കാര്‍, കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ കരമന സ്വദേശി ഷാരോണ്‍, തിരുവല്ല സ്വദേശി ഉണ്ണികൃഷ്ണന്‍, കണ്ണൂര്‍ സ്വദേശി പ്രവീണ്‍ എന്നിവരാണ് മരിച്ചത്. പുലര്‍ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ചു വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്.
കാര്‍ കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.
Keywords: Kerala, Accident, Accidental Death, Thiruvananthapuram, Students, Injured, Critical,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.