കുറ്റിപ്പുറം: കുറ്റിപ്പുറം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അത്തോളി കൊളക്കാട് കൂവലത്തൂട്ടില്‍ സുബ്രഹ്മണ്യന്റെ മകള്‍ സുമീറ (22), കൃഷ്ണന്‍കുട്ടി, ഡ്രൈവര്‍ റമീസ് എന്നിവരാണ് മരിച്ചത്.
Key Words: Kerala, Accident, Accidental Death, Obituary, Kozhikode, Kuttippuram, Car-Bus collision, National Highway, Injured,
കുറ്റിപ്പുറം റെയില്‍ വേ മേല്‍പാലത്തിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസ് കാറിലിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം കാറിലെ യാത്രക്കാരാണ്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സുബ്രഹ്മണ്യനും ഭാര്യ പത്മാവതിക്കുമാണ് പരിക്കേറ്റത്.
അത്തോളിയില്‍നിന്നു ഗുരുവായൂരിലേക്കു പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.