പയ്യന്നൂര്‍: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം അങ്ങാടിയിലെ കെ. അഹമ്മദ് (57) ആണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന അഹമ്മദിനെ പുലര്‍ച്ച കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഏഴിമല റെയില്‍ വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പാണ് അഹമ്മദ് നാട്ടിലെത്തിയത്. ഭാര്യ: റംലത്ത്. മക്കള്‍: സുനീറ, റുസ്‌ന, സഹല. സഹോദരങ്ങള്‍: അബ്ദുള്‍അസീസ്, അഷ്‌റഫ്, ഫാത്തിമ, കുഞ്ഞാമിന, ജമീല.
English Summery
Payyannur: Absentee's body found from rail way track near Ezhimala railway station. The victim was K Ahmmed (57).
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.