25 ദിവസം നടുക്കടലില്‍ പെട്ട 97 റോഹിങ്യകള്‍ ഭക്ഷണം കിട്ടാതെ മരിച്ചു
Feb 26, 2013, 21:04 IST
കൊളംബോ: മ്യാന്മറിലെ കലാപത്തില്‍ നിന്നും രക്ഷപ്പെട്ട് മലേഷ്യയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 97 റോഹിങ്യകള്‍ പട്ടിണിമൂലം മരിച്ചു. 25 ദിവസമാണ് ഇവരേയും വഹിച്ചുകൊണ്ടുള്ള ബോട്ട് പുറങ്കടലില്‍ അലഞ്ഞത്. ഒടുവില്‍ ബോട്ട് കണ്ടെത്തിയ ശ്രീലങ്കന്‍ നാവീകര്‍ ബോട്ടില്‍ നിന്നും ജീവനോടെ രക്ഷപ്പെടുത്തിയത് ആകെ 33 റോഹിങ്യകളെയാണ്. ഇവരെ ഉടനെ ആശുപത്രിയിലേയ്ക്ക് മാറ്റി.
മ്യാന്മറില്‍ നിന്നും കലാപം ഭയന്ന് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച റോഹിങ്യകളെ തായ് ലന്റ് നാവിക സേന പുറം കടലില്‍ വച്ച് തടയുകയായിരുന്നു. ബോട്ടിന്റെ എഞ്ചിന്‍ കൈക്കലാക്കിയശേഷം റോഹിങ്യകളെ കടലില്‍ ഉപേക്ഷിച്ച് സൈന്യം മടങ്ങിയെന്ന് രക്ഷപ്പെട്ട റോഹിങ്യകള്‍ പറഞ്ഞു. എന്നാല്‍ തായ് ലന്റ് സൈന്യം ആരോപണം നിഷേധിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് റോഹിങ്യകളേയും വഹിച്ചുകൊണ്ട് പുറം കടലില്‍ അലയുന്നബോട്ട് ശ്രീലങ്കന്‍ നാവീകരുടെ ശ്രദ്ധയില്‍ പെട്ടത്. തീരത്തുനിന്നും 250 മൈല്‍ അകലെയായിരുന്നു ബോട്ട് മുങ്ങാന്‍ തുടങ്ങുന്നത് ശ്രദ്ധയില്‌പെട്ടതോടെയാണ് നാവീകര്‍ ബോട്ടിലുള്ളവരെ രക്ഷപ്പെടുത്തിയത്.
SUMMARY: Ninety-seven Rohingya Muslims fleeing violence in Myanmar have died of hunger after being stranded at sea for 25 days, reports say.
Keywords: World news, Thirty three Muslim immigrants, Rescued, Off the coast, Sri Lanka, Boat, Malaysia, Thailand, Intercepted, Ninety-seven, Rohingya Muslims, Violence, Myanmar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.