ഗുവാഹതി: വംശീയ കലാപം ആളിക്കത്തുന്ന അസമിലെ വിവിധ ജില്ലകളില്‍ നിന്നുമായി ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. ദെമാജി ജില്ലയില്‍ നിന്നുമാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചിരാംഗ്, ദര്‍ബി, ബക്സ, കൊക്രാജഹര്‍ എന്നീ ജില്ലകളില്‍ നിന്നുമാണ് മറ്റ് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം അഭയാര്‍ത്ഥി ക്യാമ്പുകളിലെ അന്തേവാസികളുടേതാണെന്ന് പോലീസ് അറിയിച്ചു.
ഇതിനിടെ സോണിത് പൂരില്‍ വൈകിട്ട് അഞ്ച്മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥി യൂണിയനുകള്‍ നടത്തിയ ബന്ദില്‍ അക്രമമുണ്ടായതിനെത്തുടര്‍ന്നാണ് ഇത്. ഇതോടെ അസമില്‍ കര്‍ഫ്യൂ പ്രഖ്യാപിത ജില്ലകള്‍ അഞ്ചായി. ദര്‍ബി, കൊക്രാജഹര്‍, ചിരാംഗ്, ബസ്ക്ക എന്നീ ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ആണ് നിലവിലുള്ളത്.
അതേസമയം സംസ്ഥാനത്ത് ഒരു മാസത്തേയ്ക്ക് ബന്ദ് നിരോധിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ദിന്റെ മറവില്‍ അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

SUMMERY: Guwahati: The toll in continuing violence in Assam mounted to 95 on Wednesday with the recovery of seven bodies even as a new district was brought under indefinite curfew and the government called for a ban on bandhs for a month.
Key Words: National, Obituary, Assam, Violence, Ethnic Clashes, Death toll, Obituary, Curfew, Guwahati, Bandh, Ban, Kokrajahar, Chirang, Dhurbi, Sonitpur, Baska,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.