Tragedy | ട്രകിലേക്ക് ഓടോറിക്ഷ ഇടിച്ചുകയറി ഒരു വയസുള്ള കുട്ടിയടക്കം 7 തീര്‍ഥാകര്‍ക്ക് ദാരുണാന്ത്യം; 6 പേര്‍ക്ക് പരുക്ക്
ഭോപ്പാല്‍: (KVARTHA) മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ (Chhatarpur) നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഓട്ടോ റിക്ഷ (Auto Rickshaw) ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഏഴ് തീര്‍ഥാകര്‍ (Pilgrims) മരിച്ചു. മരിച്ചവരില്‍ ഒരു വയസുള്ള കുട്ടിയുമുണ്ട്. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെ 5:30 മണിയോടെ ഛത്തര്‍പൂര്‍ ജില്ലയിലെ സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഖജുരാഹോ-ഝാന്‍സി ദേശീയപാതയില്‍ (എന്‍എച്ച്)-39 കദാരി പ്രദേശത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍ ബാഗേശ്വര്‍ ധാമിലെ ക്ഷേത്ര ദര്‍ശനത്തിനായാണ് പോയിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഓട്ടോറിക്ഷയില്‍ 13 യാത്രക്കാരാണ് സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇടിച്ച ഓട്ടോറിക്ഷ ഉത്തര്‍പ്രേദശ് റജിസ്‌ട്രേഷനില്‍ ഉള്ളതാണെന്ന് പൊലീസ് അറിയിച്ചു. മരിച്ചവര്‍ യുപി സ്വദേശികളാണെന്നാണ് നിഗമനം. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
#MadhyaPradesh #Accident #AutoRickshaw #Pilgrims #India #Tragedy #Chattarpur