ബീജിംഗ്: ചൈനയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ആറ് ടൂറിസ്റ്റുകള്‍ മരിച്ചു. 30 പേരെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റിപാര്‍പ്പിച്ചു. മംഗോളിയയിലെ വനാന്തരങ്ങളിലുണ്ടായ കനത്ത മഴയാണ് മിന്നല്‍ പ്രളയത്തിന് കാരണമായത്.
ലീക്ക് റാവിന്‍ വിനോദ സഞ്ചാരമേഖലയിലെ ടൂറിസ്റ്റുകളാണ് പ്രളയത്തില്‍ മരിച്ചത്. മിന്നല്‍ പ്രളയത്തില്‍ വെള്ളച്ചാട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന എട്ട് ടൂറിസ്റ്റുകള്‍ ഒലിച്ചുപോവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
പ്രദേശത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നൂറിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
SUMMERY: Beijing: Six tourists were killed and more than 30 others evacuated after a flash flood inundated a mountain ravine in northwest China.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.