സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു: അസമില്‍ അനിശ്ചിതകാല കര്‍ഫ്യു

 


ഗുവാഹതി: അസമിലെ കര്‍ബി അങ്‌ലോംഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് സ്ത്രീകളും രണ്ട് തീവ്രവാദികളും ഉള്‍പ്പെടും. ചൗക്കിഖോല പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് അനിശ്ചിതകാല കര്‍ഫ്യു പ്രഖ്യാപിച്ചു. നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കി.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ അര്‍ദ്ധ സൈനീക വിഭാഗത്തെ വിന്യസിപ്പിച്ചു. പോലീസ്, ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമം ഭയന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ അഭയം തേടി. മൂന്ന് ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാത്രി കര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേഴ്‌സിലെ പോരാളികള്‍ ഗ്രാമത്തില്‍ കടന്ന് വെടിയുതിര്‍ത്തുകയായിരുന്നു. വെടിവെപ്പില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ പ്രതികാര നടപടിയെന്ന നിലയില്‍ നാഗ രംഗമ ഹില്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പ്രത്യാക്രമണം നടത്തി. ഇതില്‍ കര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേഴ്‌സിലെ രണ്ട് പോരാളികള്‍ കൊല്ലപ്പെട്ടു. വനത്തിലാണ് ആക്രമണമുണ്ടായത്.
സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു: അസമില്‍ അനിശ്ചിതകാല കര്‍ഫ്യു
SUMMARY: Guwahati: Indefinite curfew has been imposed in areas under a police station area in Assam's Karbi Anglong district following the killing of six persons, including two militants.
Keywords: National, Assam, Firing, Militants, Karbi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia