Stampede | പ്രാര്‍ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 3 കുട്ടികളടക്കം 50 പേര്‍ക്ക് ദാരുണാന്ത്യം

 
50, Including 3 Children, Died In Stampede At Religious Event In UP, 50 Died, Children, Died, Accident, Obituary, National
50, Including 3 Children, Died In Stampede At Religious Event In UP, 50 Died, Children, Died, Accident, Obituary, National


ഹത്രാസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം

ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തുടങ്ങിയതോടെ അപകടമുണ്ടാവുകയായിരുന്നുവെന്നാണ് നിഗമനം.

രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനം രേഖപ്പെടുത്തി.

ലക്‌നൗ: (KVARTHA) മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം 50 പേര്‍ മരിച്ചതായി അധികൃതര്‍. ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് ദാരുണസംഭവം നടന്നത്. 'സത്സംഗ' (പ്രാര്‍ഥനായോഗം) നടക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. 

ഹത്രാസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പെട്ടതായി ഇറ്റായിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരുക്കേറ്റവരില്‍ ചിലരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

'50 ലധികം പേര്‍ മരിച്ചതായാണ് വിവരം. ഇതുവരെ ഞങ്ങള്‍ക്ക് 27 മൃതദേഹങ്ങള്‍ ലഭിച്ചു, അതില്‍ സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ്. പരുക്കേറ്റവരില്‍ ചിലരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ടതായി ഞങ്ങള്‍ കേട്ടിട്ടുണ്ട്,' ഇറ്റായിലെ ചീഫ് മെഡികല്‍ ഓഫീസര്‍ ഡോ. ഉമേഷ് കുമാര്‍ ത്രിപാഠി പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട് ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഉമേഷ് കുമാര്‍ ത്രിപാഠി പറഞ്ഞു.

പ്രദേശത്തെ ഗുരുവിന്റെ ബഹുമാനാര്‍ഥമാണ് പരിപാടി സംഘടിപ്പിച്ചതെന്നും ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നും സത്സംഗത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ പറഞ്ഞു. 

മരണത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമിതിയെ നിയോഗിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പോലീസ് (ആഗ്ര), അലിഗഡ് കമീഷണര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. മന്ത്രിമാരായ ലക്ഷ്മി നാരായണ്‍ ചൗധരിയും സന്ദീപ് സിംഗും സംഭവ സ്ഥലത്തേക്ക് തിരിച്ചു.
 


 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia