SWISS-TOWER 24/07/2023

മലപ്പുറത്ത് അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

 


മലപ്പുറത്ത് അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു
മലപ്പുറം: നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ജിനു മാത്യു, ജയ്നി മാത്യു, അജയ്, അലീന, അമല്‍ എന്നിവരാണ് മരിച്ച മുടവണ്ണ കടവിലാണ്‌ ദുരന്തമുണ്ടായത്. കുട്ടികള്‍ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍പെടുകയായിരുന്നു.ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ജിനുമാത്യു, ജെയ്നി മാത്യു എന്നിവര്‍ വയനാട് സ്വദേശി വാഴവറ്റ സ്വദേശി വഴുതേക്കാട് മാത്യുവിന്റെ മക്കളാണ്. അജയ്, അലീന, അമല്‍ എന്നിവര്‍ നിലമ്പൂര്‍ സ്വദേശികളുമാണ്. 14 വയസില്‍ താഴെയുള്ള കുട്ടികളാണ്‌ ദുരന്തത്തിനിരയായത്.

English Summery
Five children drowned and dead in Chaliyar.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia