Student Died | ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 8 വയസുകാരിക്ക് ദാരുണാന്ത്യം
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മരണകാരണത്തില്‍ വ്യക്തത ലഭിക്കും.
ഇടുക്കി: (KVARTHA) അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് വയസുകാരി മരിച്ചു. പൊളിഞ്ഞപാലം പള്ളിപ്പറമ്പില്‍ ആന്റണി സോജന്‍ - ജീന ദമ്പതികളുടെ മൂത്ത മകള്‍ മകള്‍ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തിങ്കളാഴ്ച (01.07.2024) പുലര്‍ചെ മൂന്നോടെയാണ് മരണം.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂമ്പന്‍പാറ ഫാത്തിമാ മാതാ ഗേള്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ഛര്‍ദില്‍ അനുഭവപ്പെടുകയും തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസ്സം പോലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നുമാണ് വിവരം. ഛര്‍ദിലിനിടയില്‍ ഭക്ഷണം ശ്വാസനാളത്തില്‍ കുരുങ്ങിയതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മരണകാരണത്തില്‍ വ്യക്തത ലഭിക്കും. മൃതദേഹം ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.